bjp

കൊ​ച്ചി​:​ ​കൊ​ച്ചി​യി​ൽ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​ബി.​ജെ.​പി​ ​കോ​ർ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​ക​ടു​ത്ത​ ​ഭി​ന്ന​ത.​ ​കൃ​ഷ്ണ​ദാ​സ് ​പ​ക്ഷ​ത്തി​നെ​തി​രെ​ ​ഔ​ദ്യോ​ഗി​ക​ ​വി​ഭാ​ഗം​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​നം​ ​ന​ട​ത്തി.​ ​ബി.​ജെ.​പി​യെ​ ​സ​മൂ​ഹ​ത്തി​ൽ​ ​പ​രി​ഹാ​സ്യ​മാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു​ ​വി​മ​ർ​ശ​നം.​ ​സു​രേ​ന്ദ്ര​നെ​ ​പി​ന്തു​ണ​ച്ച് ​അ​ഞ്ച് ​പേ​രാ​ണ് ​രൂ​ക്ഷ​മാ​യ​ ​വി​മ​ർ​ശ​നം​ ​ന​ട​ത്തി​യ​ത്.
എ​ന്നാ​ൽ,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ത്തി​ല​ട​ക്കം​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​നി​ല​പാ​ടാ​ണ് ​സു​രേ​ന്ദ്ര​നും​ ​വി.​മു​ര​ളീ​ധ​ര​നും​ ​എം.​ഗ​ണേ​ഷും​ ​സ്വീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​കൃ​ഷ്ണ​ദാ​സ് ​പ​ക്ഷ​ത്തി​ന്റെ​ ​തി​രി​ച്ച​ടി.​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ​ ​വി​ഷ​യ​ത്തി​ൽ​ ​കൃ​ഷ്ണ​ദാ​സ് ​പ​ക്ഷ​ ​നേ​താ​ക്ക​ൾ​ ​കു​ടു​ങ്ങി​യ​പ്പോ​ൾ​ ​അ​വ​രെ​ ​പി​ന്തു​ണ​ച്ച് ​ആ​ദ്യം​ ​പ​ത്ര​സ​മ്മേ​ള​നം​ ​ന​ട​ത്തി​യ​ത് ​കെ.​സു​രേ​ന്ദ്ര​നാ​യി​രു​ന്നു​വെ​ന്ന് ​ഔ​ദ്യോ​ഗി​ക​ ​വി​ഭാ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​എ​ന്നാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ണ്ടി​ന്റെ​ ​പേ​രി​ൽ​ ​പാ​ർ​ട്ടി​യെ​യും​ ​കെ.​സു​രേ​ന്ദ്ര​നെ​യും​ ​സ​ർ​ക്കാ​ർ​ ​വേ​ട്ട​യാ​ടു​മ്പോ​ൾ​ ​അ​തി​ന് ​ചൂ​ട്ട് ​പി​ടി​ക്കു​ക​യാ​ണ് ​ചി​ല​രെ​ന്നാ​യി​രു​ന്നു​ ​ഒ​രു​ ​നേ​താ​വി​ന്റെ​ ​ആ​രോ​പ​ണം.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ന്റെ​യും​ ​ബം​ഗ​ളൂ​രുമ​യ​ക്ക് ​മ​രു​ന്ന് ​കേ​സി​ന്റെ​യും​ ​പേ​രി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ​ക​ ​തീ​ർ​ക്കാ​ൻ​ ​സു​രേ​ന്ദ്ര​ന്റെ​ ​മ​ക​നെ​പ്പോ​ലും​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​പ്പി​ക്കു​മ്പോ​ൾ,​ ​അ​തി​ന് ​ചി​ല​ ​നേ​താ​ക്ക​ൾ​ ​പ്ര​ചാ​ര​ണം​ ​ന​ൽ​കു​ക​യാ​ണെ​ന്ന് ​ഒ​രു​ ​ഭാ​ര​വാ​ഹി​ ​രോ​ഷാ​കു​ല​നാ​യി​ ​പ്ര​തി​ക​രി​ച്ചു.
ഒ​രു​ ​വി​ഭാ​ഗം​ ​നേ​താ​ക്ക​ളെ​ ​മാ​റ്റി​നി​റു​ത്തി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​തെ​ന്നും​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്നും​ ​വി​മ​ത​ ​വി​ഭാ​ഗം​ ​തി​രി​ച്ച​ടി​ച്ചു.​ ​താ​ഴെ​ത്ത​ട്ടി​ൽ​ ​വ​രെ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്ത​മാ​ക്കാ​ൻ​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യ​താ​യി​ ​ഒ​രു​ ​നേ​താ​വ് ​പ​റ​ഞ്ഞു.​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ത്തി​നും​ ​കോ​ർ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​രൂ​പം​ ​ന​ൽ​കി.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ,​ ​കെ.​സു​രേ​ന്ദ്ര​ൻ,​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ്,​ ​എം.​ടി.​ര​മേ​ശ്,​ ​എം.​ഗ​ണേ​ഷ്,​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​അ​ഡ്വ.​പി.​സു​ധീ​ർ,​ ​സി.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

 കെ. സുരേന്ദ്രൻ പണം നൽകിയെന്ന് മൊഴിയിലും ആവർത്തിച്ച് കെ. സുന്ദര

കാസർകോട്: മഞ്ചേശ്വരത്ത് തനിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് പിന്മാറാൻ ബി ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രണ്ടു ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും കർണ്ണാടകത്തിൽ വൈൻ പാർലർ വാഗ്ദാനം ചെയ്തതെന്നും വെളിപ്പെടുത്തിയ എന്മകജെയിലെ കെ. സുന്ദര ഇന്നലെ പൊലീസിന് നൽകിയ മൊഴിയിലും അതാവർത്തിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ സുന്ദര നേരത്തേ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ വസ്തുതകൾ അതേപടി പറയുകയായിരുന്നു.

അതിനിടെ ബി. ജെ. പി പ്രവർത്തകർ വധഭീഷണി മുഴക്കുന്നുവെന്ന പരാതിയെ തുടർന്ന് സുന്ദരയ്ക്കും വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി.

ബന്ധുവിന്റെ വീട്ടിലായിരുന്ന സുന്ദരയെ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നാണ് കാസർകോട് ഡിവൈ. എസ്.പി പി. പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.

ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ വി. വി രമേശനും ബദിയടുക്ക സ്റ്റേഷനിൽ എത്തി മൊഴി നൽകി. മൊഴികൾ പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

 സുന്ദരയുടെ മൊഴി ഇങ്ങനെ

പണം നല്കാൻ എത്തിയ ബി ജെ പി സംഘത്തിൽ കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത യുവമോർച്ച മുൻ നേതാവ് സുനിൽ നായ്‌ക്ക് ഉണ്ടായിരുന്നു. കൂടാതെ തന്റെ വീടിനടുത്തുള്ള ബി. ജെ. പി നേതാവ് സുരേഷ് നായ്‌ക്ക്, അശോക് ഷെട്ടി എന്നിവരും ഉൾപ്പെടുന്ന സംഘം മാർച്ച് 21 നാണ് വീട്ടിലെത്തി പണം നൽകിയത്. അന്ന് തന്റെ വീട്ടിൽ വച്ച് സുനിൽ നായ്‌ക്ക് എടുത്ത ഫോട്ടോ അയാൾ തന്നെ ഫേസ് ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ ഫോണിൽ വിളിച്ചു കാര്യങ്ങൾ സംസാരിച്ച ശേഷമാണ് പണം നൽകിയത്. പണം നൽകിയ ശേഷവും സുരേന്ദ്രൻ ഫോണിൽ വിളിച്ചു വാഗ്ദാനങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകി. പണം നൽകുന്നതിന് മുമ്പ് പത്രിക പിൻവലിക്കണമെന്ന് ബി. ജെ. പി സംഘം ഭീഷണിപ്പെടുത്തിയിരുന്നു.വാർത്ത പുറത്തുവന്ന ശേഷം അമ്മയെ ഭീഷണിപ്പെടുത്തി പണം തന്നില്ലെന്ന് പറയിപ്പിക്കാനും ശ്രമിച്ചു.

 കേസിൽ ചുമത്താവുന്ന കുറ്റങ്ങൾ

ഐ പി സി 171 ഇ , 171 ബി തിരഞ്ഞെടുപ്പ് ചട്ടലംഘനം, പണം നൽകി സ്വാധീനിക്കൽ എന്നീ വകുപ്പുകളിലാണ് പ്രാഥമിക അന്വേഷണം. ക്രിമിനൽ ഗൂഢാലോചന , സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ചേർത്ത് എഫ് ഐ ആർ ഇടുമെന്നാണ് സൂചന.