omana

ചെർക്കള: കമ്മ്യൂണിസ്റ്റ് നേതാവും മുട്ടത്തോടി സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പരേതനായ പാടി അടുക്കം നാരായണൻ നായരുടെ ഭാര്യ മേലത്ത് ഓമന അമ്മ (73) നിര്യാതയായി. മക്കൾ: എം. ഇന്ദിര, എം. ശോഭ, എം. വേണുഗോപാലൻ, എം. അശോകൻ, എം. സുശീല, എം. മണികണ്ഠൻ (സഹകരണ സംഘം സീനിയർ ഇൻസ്‌പെക്ടർ, കാസർകോട്), എം. അനിൽകുമാർ. മരുമക്കൾ: ടി. ഗോപിനാഥൻ നായർ, കാനത്തൂർ (വൈസ് പ്രസിഡന്റ്, മുളിയാർ സഹകരണ ബാങ്ക്), ടി. ബാലകൃഷ്ണൻ നായർ, കാനത്തൂർ (ആധാരം എഴുത്ത്, കാസർകോട്), സി.കെ. കുഞ്ഞിരാമൻ (ഇലക്‌ട്രോണിക്സ് വ്യാപാരം, കോളിച്ചാൽ), എം. പ്രമീള (കല്ലളി), പി.ആർ. മധുമ, വിദ്യാനഗർ (അധ്യാപിക, അടുക്കത്ത്ബയൽ ജി.യു.പി.സ്‌കൂൾ), കെ.നിമിത (നീലേശ്വരം). സഹോദരങ്ങൾ: ഡോ. മേലത്ത് ചന്ദ്രശേഖരൻ നായർ (പരവനടുക്കം), മേലത്ത് ഗംഗ അമ്മ (മാനടുക്കം), മേലത്ത് കമല അമ്മ (വട്ടംതട്ട), മേലത്ത് ഭാരതി അമ്മ (മാന്യ), മേലത്ത് പത്മിനി അമ്മ (ബേത്തൂർപാറ). സഞ്ചയനം ശനിയാഴ്ച.