കാഞ്ഞങ്ങാട്: കിനാനൂർ- കരിന്തളം സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന് കെട്ടിടം പണിയാൻ കിഫ് ബിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകുന്നതിനായി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി ഇ. ചന്ദ്രശേഖരൻ എം.എൽ.എ അറിയിച്ചു.12കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഡി.പി.ആറും മാസ്റ്റർ പ്ലാനും പരിശോധിച്ച് മാത്രമേ എത്ര കോടി വകയിരുത്തുമെന്നത് കണക്കാക്കുവാൻ കഴിയുകയുള്ളു എന്നും എം.എൽ.എ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് കിനാനൂർ കരിന്തളത്ത് സർക്കാർ കോളേജ് അനുവദിച്ചത്. താല്ക്കാലിക കെട്ടിടത്തിലാണ് നിലവിൽ കോളേജ് പ്രവർത്തിച്ചുവരുന്നത്. മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് നിർദ്ദിഷ്ട കോളേജ്.