azheekal

കണ്ണൂർ: അഴീക്കൽ തുറമുഖത്തു നിന്ന് കപ്പൽ സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായ റൗണ്ട് ദ കോസ്റ്റ് ഷിപ്പിംഗ് കമ്പനിയുടെയും വെസൽ ഏജന്റായ ജെ.എം ബക്സി ആൻഡ് കമ്പനിയുടെയും പ്രതിനിധികളുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ ചർച്ച നടത്തി.സ്ഥിരമായി കപ്പൽ സർവീസ് നടത്താൻ തയ്യാറാണെന്ന് കമ്പനികളുടെ പ്രതിനിധികൾ ഉറപ്പുനൽകി.
കപ്പൽ സർവീസ് തുടങ്ങിയാൽ പതിവായി കണ്ടെയ്നറുകൾ ലഭ്യമാക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത ടൈൽസ്, പ്ലൈവുഡ്, സിമന്റ്, ടെക്സ്റ്റൈൽ എന്നീ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉറപ്പു നൽകി.ഈ മാസം തന്നെ സർവീസ് തുടങ്ങാനാണ് ആലോചിക്കുന്നത്.
യോഗത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിച്ചു.
റൗണ്ട് ദ കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരൺ ബി. നന്ദ്രെ ജെഎം ബക്സി ഗ്രൂപ്പ് അസി. വൈസ് പ്രസിഡന്റ് വി.സജിത്ത് കുമാർ, ബ്രാഞ്ച് ഹെഡ് ജോർജ് വർഗീസ്, ഷിപ്പ് ഓണേഴ്സ് ഇന്ത്യ പ്രതിനിധി റോഷൻ ജോർജ്, ഐഎഫ്എക്സ് ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ മൊൻസാർ ആലങ്ങാട്ട് എന്നിവരും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹോണററി സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ , ജോയിന്റ് സെക്രട്ടറി പി.കെ.മെഹബൂബ്, ഡയറക്ടർ പി.ഷാബിൻ എന്നിവരും പ്രസംഗിച്ചു