sagina

കണ്ണൂർ: ബോട്ടിൽ ആർട്ടിൽ വിജയഗാഥ തീർത്ത് ലോക റെക്കോർഡുമായി എടചൊവ്വ സ്വദേശി സഖിന സുജിത്ത്. വ്യത്യസ്ത ബോട്ടിൽ ആർട്ടുകളുടെ ഏറ്റവും വലിയ ശേഖരത്തിനാണ് ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സഖിനയെ തേടിയെത്തിയത്. നേരത്തെ 15 പ്രധാന മന്ത്രിമാരുടെ ചിത്രം സ്റ്റെൻസിൽ പെയിന്റിംഗിലൂടെ ഒരു കുപ്പിയിൽ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട് സിവിൽ എൻജിനീയർ കൂടിയായ സഖിന.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് ബോർട്ടിൽ ആർട്ടിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി തുടങ്ങിയത്. ഈ ലോക്ക് ഡൗണിൽ തന്റെ പരിശ്രമത്തിന് ലോക അംഗീകാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സഖിന . കെ .സുജിത്തിന്റെയും ടി. ഷീബയുടെയും മകളാണ്. നിഖിന , ശിഖ എന്നിവർ സഹോദരങ്ങളാണ്.