മാഹി: മാഹിയിൽ ഇന്ന് മുതൽ മദ്യഷാപ്പുകൾ തുറക്കാൻ ലിക്കർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചതായി നവ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റീജണൽ അഡ്മിനിസ്‌ട്രേറ്റർ വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് തുറക്കാൻ തീരുമാനിച്ചതെന്ന രീതിയിലാണ് വാർത്ത പ്രചരിക്കുന്നത്.
കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ വലിയ കുറവ് വരാത്തതിനാൽ തത്ക്കാലം മാഹിയിൽ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് ലിക്കർ മർച്ചന്റ്സ് അസ്സോസിയേഷൻ തീരുമാനിക്കുകയായിരുന്നു.