കണ്ണൂർ: ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലേക്ക് വ്യാപാരി വ്യവസായി സമിതി പ്രതിഷേധ സമരം നടത്തി.
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ അലവിൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. കെ.വി സലീം അദ്ധ്യക്ഷത വഹിച്ചു. എം.എ ഹമീദ് ഹാജി, സി. മനോഹരൻ, കെ.പി അബ്ദു റഹ്മാൻ, പി.സി സിറാജ് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിലെ പൂക്കോത്ത് നടയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം അബ്ദുൾ ലത്തീഫും, മുയ്യം റോഡിൽ ഏരിയാ സെക്രട്ടറി കെ.വി മനോഹരനും, തലശ്ശേരിയിൽ ജില്ലാ: സെക്രട്ടറി കെ.പി പ്രമോദും, ടെമ്പിൾ ഗൈറ്റിലെ കേന്ദ്രത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സഹ ദേവനും പിലാത്തറയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലിയും, പയ്യന്നൂർ എടാട്ട് ജില്ലാ ജോ: സെക്രട്ടറി പി.വിജയനും സമരങ്ങൾ ഉദ്ഘാടനം ചെയ്തു