surendran

കണ്ണൂർ: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ.ജാനുവിന്​ ബി.ജെ.പി സംസ്​ഥാന അദ്ധ്യക്ഷൻ കെ.സു​രേന്ദ്രൻ പത്ത്​ ലക്ഷം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​. ജനാധിപത്യ രാഷ്​ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോടും സു​രേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രസീത തന്നെയാണ് മാദ്ധ്യമങ്ങൾക്ക്​ നൽകിയത്​.

‘ഇടപാട്​ സംബന്ധിച്ച്​ കൃഷ്​ണദാസ്​ ഒന്നും അറിയത്​, അത്​ മോശമല്ലേ’ എന്ന്​​ സു​രേന്ദ്രൻ പറയുന്നതായി സംഭാഷണത്തിലുണ്ട്​. ബാഗിൽ, പണം ​റെഡിയാക്കി വച്ചിട്ടുണ്ട്​. ഒരു ഒമ്പതരയാകു​മ്പോൾ റൂമിലെത്തിക്കോളൂ എന്നും പറയുന്നുണ്ട്​. ​ആരോപണം നേരത്തെ സു​രേന്ദ്രൻ നിഷേധിച്ചിരുന്നു. ഇതിനിടെയാണ്​ കൂടുതൽ വിവരങ്ങൾ പുറത്തായത്​.

നേരത്തേ, സംഭാഷണം പ്രസീത പുറത്തു വിട്ടപ്പോൾ എഡിറ്റ്​ ചെയ്​തതെന്നായിരുന്നു സു​രേന്ദ്രന്റെ ആരോപണം. തുടർന്ന്​ പ്രസീത കൂടുതൽ വിവരം അടുത്ത ദിവസം പുറത്തുവിട്ടിരുന്നു.​ ഇനിയും തെളിവുകൾ കൈയിലുണ്ടെന്നും സമൂഹ മാദ്ധ്യങ്ങൾ വഴി തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും പ്രസീത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച്​ വയനാട്​ ജില്ലാ പൊലീസ്​ ചീഫിന്​ പരാതി നൽകും.