പട്ടുവം: ശനിയാഴ്ച്ച രാവിലെ ഉണ്ടായ ഇടിമിന്നലിൽ അരിയിൽ യു.പി.സ്‌കൂളിനു സമീപത്തെ പത്തോളം വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിച്ചു.
സി.ഐ.ടി.യു. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.കരുണാകരൻ, പട്ടുവം സർവീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരായ മൂവക്കാട്ട് അനീഷ്, എൻ.വി. സതീശൻ, ജനയുഗം തളിപ്പറമ്പ് ലേഖകൻ പി.രാജൻ, കെ.കെ.അനീഷ്, എം.വി. രതി, കുറ്റിക്കോൽ സുരേഷ്, നീലാങ്കോൽ ബാലകൃഷ്ണൻ, എൻ.വി. രമ്യ, ടി. ഭാസ്‌കരൻ എന്നിവരുടെ വീടുകളിലെ ടെലിവിഷനുകൾ, സെറ്റ് ഓഫ് ബോക്സ്, ഫാനുകൾ, സ്വിച്ച് ബോർഡുകൾ, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ തുടക്കിയവയാണ് നശിച്ചത്.
എം.വി. അജിത്തിന്റെ ഉടമസ്ഥതയിലുള്ള മൂവക്കാട്ട് ഇൻഡസ്ട്രിയൽസിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വീട്ടു വരാന്തയിലെ കസേരയിൽ ഇരിക്കുകയായിരുന്ന കെ.കരുണാകരന്റെ കണ്ണിനും, കൈക്കും നിസാര പരിക്കേറ്റു.