sandal

കാ​സ​ർ​കോ​ട്:​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​ഡി​ ​സ​ജി​ത് ​ബാ​ബു​ ​നേ​രി​ട്ട് ​പി​ടി​കൂ​ടി​യ​ ​ര​ണ്ട​ര​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ച​ന്ദ​ന​ ​ക​ള്ള​ക​ട​ത്തു​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​വും​ ​ഉ​ന്ന​ത​ർ​ ​അ​ട്ടി​മ​റി​ച്ചു.​ ​ഒ​രു​ ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തോ​ടെ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​സ്ഥ​ലം​ ​മാ​റ്റു​ക​യാ​യി​രു​ന്നു.
ര​ണ്ട​ര​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ച​ന്ദ​ന​മു​ട്ടി​ക​ൾ​ 2020​ ​ഒ​ക്ടോ​ബ​ർ​ ​ആ​റി​ന് ​പു​ല​ർ​ച്ചെ​ ​കാ​സ​ർ​കോ​ട് ​താ​യ​ൽ​ ​നാ​യ​ന്മാ​ർ​മൂ​ല​യി​ലെ​ ​അ​ബ്ദു​ൾ​ ​ഖാ​ദ​റി​ന്റെ​ ​(60​)​ ​വീ​ട്ടി​ലെ​ ​ര​ഹ​സ്യ​ ​ഗോ​ഡൗ​ണി​ൽ​ ​നി​ന്ന് ​ലോ​റി​യി​ൽ​ ​ക​യ​റ്റു​ന്ന​തി​നി​ടെ​ ​പി​ടി​ച്ചെ​ടു​ത്ത​ ​കേ​സി​നാ​ണ് ​ഈ​ ​ഗ​തി.​ ​പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​ ​ക​ള​ക്ട​റു​ടെ​ ​ഗ​ൺ​മാ​നും​ ​ഡ്രൈ​വ​റു​മാ​ണ് ​ച​ന്ദ​ന​മു​ട്ടി​ക​ൾ​ ​ചാ​ക്കി​ൽ​ ​നി​റ​ച്ച് ​ലോ​റി​യി​ൽ​ ​ക​യ​റ്റു​ന്ന​ത് ​ക​ണ്ട​ത്.​ ​ഇ​വ​ർ​ ​അ​റി​യി​ച്ച​യു​ട​ൻ​ ​ക​ള​ക്ട​ർ​ ​എ​ത്തി​ ​ച​ന്ദ​നം​ ​പി​ടി​കൂ​ടി​ ​വ​നം​വ​കു​പ്പി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.
കേ​സ് ​അ​ന്വേ​ഷി​ച്ച​ ​കാ​സ​ർ​കോ​ട് ​ഫോ​റ​സ്റ്റ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​അ​നി​ൽ​കു​മാ​ർ​ ​മൂ​ന്നാം​ ​നാ​ൾ​ ​വീ​ട്ടു​ട​മ​ ​അ​ബ്ദു​ൾ​ ​ഖാ​ദ​റി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തോ​ടെ​ ​ച​ന്ദ​ന​ക്ക​ട​ത്ത് ​സം​ഘം​ ​ന​ടു​ങ്ങി.​ ​ഇ​യാ​ൾ​ ​കേ​സി​ൽ​ ഒന്നാംപ്ര​തി​യാ​ണ്. അ​ന്വേ​ഷ​ണം​ ​മു​റു​കി​യ​തോ​ടെ​ ​അ​നി​ൽ​ ​കു​മാ​റി​നെ​ ​ക​ണ്ണൂ​ർ​ ​ആ​റ​ളം​ ​റേ​ഞ്ചി​ലേ​ക്കു​ ​മാ​റ്റി.​ ​കേ​സു​ണ്ടാ​യ​ത് 2020​ ​ഒ​ക്ടോ​ബ​റി​ലാ​ണെ​ങ്കി​ലും​ 2021​ ​ജ​നു​വ​രി​യി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​സ്ഥ​ലം​മാ​റ്റം​ ​ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ​രണ്ടാംപ്ര​തി​ ​വ​നം​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​കീ​ഴ​ട​ങ്ങി​യ​ത്.
കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​പി​ടി​കൂ​ടി​യ​തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ച​ന്ദ​ന​ ​ക​ള്ള​ക്ക​ട​ത്ത് ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​പി​ന്നെ​ ​മു​ന്നോ​ട്ടു​ ​പോ​യി​ല്ല.​കി​ലോ​ഗ്രാ​മി​ന് 25,000​ ​രൂ​പ​ ​വി​ല​വ​രു​ന്ന​ ​മു​ന്തി​യ​ ​ഇ​നം​ ​ച​ന്ദ​ന​മാ​ണ് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​പോ​ത്തി​നെ​ ​കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന​ ​വ്യാ​ജേ​ന​ ​ച​ന്ദ​നം​ ​ക​ട​ത്താ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ലോ​റി​യും​ ​മി​നി​ ​വാ​നും​ ​ര​ണ്ടു​ ​കാ​റു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ

 കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ കാടുകളിൽ നിന്ന് മുറിച്ച ചന്ദന മരങ്ങൾ ലോക്ക് ഡൗണിൽ പൊലീസിന്റെ കർശന പരിശോധന ഉണ്ടായിട്ടും കാസർകോട്ട് എത്തിയത് എങ്ങനെ?

 കർണാടക സ്വദേശിയായ ഡ്രൈവർ, ചന്ദനം കാസർകോട്ട് എത്തിച്ച പ്രധാനി, മാഫിയ തലവൻ എന്നിവരെ പിടികൂടാൻ നടപടിയുണ്ടാകാതിരുന്നത് എന്തുകൊണ്ട്?

 അയൽ സംസ്ഥാനങ്ങളിൽ ചന്ദന ഫാക്ടറി ഇല്ലാതിരിക്കെ, ഈ ചന്ദനം കൊണ്ടുപോകുന്നത് എവിടേക്ക്?