തളിപ്പറമ്പ്: കടമുറിയിൽ സൂക്ഷിച്ചുവച്ച 210 കുപ്പി ഗോവൻമദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡംഗം തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷ്റഫിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മയ്യിൽ എട്ടേയാർ പൊറോളം റോഡിൽ ഉപയോഗശൂന്യമായ കടമുറിയിൽ ഏഴ് ചാക്കുകളിലായി സൂക്ഷിച്ചു വെച്ച മദ്യമാണ് പിടിച്ചെടുത്തത്. 157.500 ലിറ്റർ മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർ എം.വി. അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.വി. വിനേഷ്, കെ.വി. ഷൈജു എന്നിവരാണ് റെയിഡ് നടത്തിയത്.