തൃക്കരിപ്പൂർ: എൽ.ജെ.ഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരുന്ന പി. കോരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനാചരണം വിവിധ പരിപാടികളാടെ നടന്നു. കോരൻ മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ.എം.കെ. അങ്കണത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ മുട്ടത്ത് അമ്പു, സെക്രട്ടറി പി.പി രഘുനാഥ്, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ.വി. ഗണേശൻ, വി.കെ. ചന്ദ്രൻ, ഷാജി കപ്പണക്കാൽ, ഷൈജു. കെ., എം.പി. രവി, കെ. പത്മനാഭൻ, എം.വി. മധു, എം. സുരേഷ് കുമാർ പങ്കെടുത്തു.

വാർഡ് 6,8 എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വി.കെ.സി സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും എൽ.ജെ.ഡി.സംസ്ഥാന കമ്മിറ്റി അംഗം വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി. ശശി അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി.തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമൻ, ഇ. ബാലകൃഷ്ണൻ, രമേശൻ കാര്യത്ത്, യു. മോഹനൻ, പി.വി. ദിനേശൻ, ടി.വി. ഷീജ, സി. നാരായണൻ സംസാരിച്ചു. എ. മുകുന്ദൻ സ്വാഗതം പറഞ്ഞു.

എൽ.ജെ.ഡി വാർഡ്‌ 7 കമ്മിറ്റി സുഭാഷ് ക്ലബ്ബിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം വെങ്ങാട്ട് കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഇ. ബാലകൃഷണൻ, ടി. ദാമോദരൻ പണിക്കർ, സി. ബാലകൃഷ്ണൻ, ശരത്ത് അശോക് അനുസ്മരിച്ചു. തെക്കുമ്പാട് ജെ.പി. മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി എച്ച്.എം.എസ്.സംസ്ഥാന സെക്രട്ടറി പി.വി.തമ്പാൻ ഉദ്ഘാടനം ചെയ്തു. വി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം. വിനു, പി.കെ പ്രകാശൻ, ടി.വി. അനിൽകുമാർ, കെ.വി. വിനു സംസാരിച്ചു. പുഷ്പാർച്ചന കാഥികൻ പി.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. ടി.വി. ഓമന, പി.വി. തങ്കമണി, ശിവ പി. ബാബു നേതൃത്വം നൽകി. തങ്കയം മുഹമ്മദ് അബ്ദുൾ റഹിമാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

വായനശാല പ്രസിഡന്റ് ഇ. ചന്ദ്രൻ, കെ.വി. ഗംഗാധരൻ, വി.പവിത്രൻ, പി. രാജേഷ്, കുഞ്ഞിരാമൻ കപ്പണക്കാൽ, കാറമേൽ ദാമു, വി.എം. ചന്ദ്രൻ, എ. കുഞ്ഞിക്കണ്ണൻ, ഇ.വി. ദിനേശൻ, കെ. സജീവൻ, പഞ്ചായത്ത് മെമ്പർ എ.കെ. സുജ, ഇ കുത്തൂർ ശാന്ത, കെ.പി.വി. ഹരിദാസ് പങ്കെടുത്തു. മധുരങ്കൈ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി. സുരേഷ് ബാബു, കെ. ചെറിയമ്പു, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ഉടുമ്പുന്തല, കരികടവ് കൈരളി വായനശാലയിൽ നടന്ന ചടങ്ങിൽ പനക്കീൽ സുകുമാരന്റെ അദ്ധ്യക്ഷതയിൽ കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കെ.പി ഷിബു, പി. കുഞ്ഞികൃഷ്ണൻ, പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. മീലിയാട്ട് സി.എം.പി. നായർ സ്മാരക ഗ്രന്ഥാലയത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ചടങ്ങിൽ കെ.പി. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം. മനു ഉദ്ഘാടനം ചെയ്തു. കെ. ഷാജി, കെ. കൃഷ്ണൻ, ഷൈജു കപ്പണക്കാൽ സംസാരിച്ചു. പി കോരൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും ഒളവറ ജെപി -ലോഹ്യ മന്ദിരത്തിൽ വച്ച് നടന്നു.പാർട്ടിയുടെ മുതിർന്ന നേതാവ് ടി.വി കുഞ്ഞിരാമൻ ഉദ്ഘടനം ചെയ്തു. ചടങ്ങിൽ പി. രാജീവൻ, കെ.വി രാജേഷ്, എ. മുരളീധരൻ, പി. ധനേഷ്, വി.വി ബാലൻ പങ്കെടുത്തു.