മയ്യിൽ: ഗവ. ആയുർവേദ നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മയ്യിൽ ടൗണിനു സമീപം ജിഷ റോഡിനു മുൻവശത്തെ 'ചൈത്ര'ത്തിൽ പുതുശ്ശേരി കോറോത്ത് വിനോദ്കുമാർ (54) നിര്യാതനായി. ഇരിണാവ് ഗവ. ആയുർവേദ ആശുപത്രിയിലെ ഹെഡ് നഴ്സ് ആണ്. കണ്ണാടിപ്പറമ്പ് മാലോട്ടിലെ പരേതനായ എ.പി. പത്മനാഭന്റെയും കയരളത്തെ പുതുശ്ശേരി കോറോത്ത് പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: പി.എ. ഭുവനേശ്വരി (അദ്ധ്യാപിക, കയരളം എ.യു.പി. സ്കൂൾ). മക്കൾ: വിഷ്ണു (ബി.ടെക് വിദ്യാർത്ഥി, ഗവ എൻജിനിയറിംഗ് കോളേജ് മാങ്ങാട്ടുപറമ്പ്), ശ്രീജിഷ്ണു (ബി.ടെക് വിദ്യാർത്ഥി, വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി). സഹോദരങ്ങൾ: ഡോ. പി.കെ. മിനി (അസി. പ്രൊഫസർ, കാർഷിക കോളജ്, നീലേശ്വരം), പി.കെ. ദീപ. (മയ്യിൽ).