cpz-plng-2
റബ്ബർ പുകപ്പുരക്ക് തീ പിടിച്ചപ്പോൾ

ചെറുപുഴ: റബ്ബർ പുകപ്പുരക്ക് തീ പിടിച്ച് വൻ നഷ്ടം. പുളിങ്ങോത്ത് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കാണ്ടാവനം ബേബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയിലാണ് തീപ്പിടിച്ചത്. ചൊവ്വാഴ്ച ഉച്ച്യ്ക്ക് 3 മണിയോടെയാണ് സംഭവം. ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. 10 ടണ്ണോളം ഷീറ്റാണ് പുകപ്പുരയിൽ ഉണക്കാനിട്ടിരുന്നത്.

രണ്ട് ഷെഡ്ഡുകളിൽ ഒരു ഷെഡ് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. പെരിങ്ങോത്തു നിന്നും എത്തിയ അഗ്നിശമനസേനയും ടൗണിലെ ചുമട്ട്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്റ്റേഷൻ ഓഫീസർ സി.പി രാജേഷ്, ജീവനക്കാരായ ടി.കെ സുനിൽകുമാർ, കെ.എം രാജേഷ്, പി.പി ലിജു, പി. രാഗേഷ്, അരുൺ കെ.നമ്പ്യാർ, കെ. സജീവ്, പി.സി മാത്യു, എ. ഗോപി, ജോർജ് ജോസഫ് എന്നിവർ അഗ്നിശമനസേന സംഘത്തിലുണ്ടായിരുന്നു.