പയ്യന്നൂർ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ നാഗാ സ്റ്റോർ ഉടമ കൃഷ്ണൻ (74), ഓട്ടോ ഡ്രൈവർ കാനായിലെ അബ്ദുൾ റഹ്മാൻ (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ് - അമ്പലം റോഡിലാണ് അപകടം. പെരുമ്പ മാർക്കറ്റിൽ നിന്നും സാധനങ്ങളും വാങ്ങി കടയിലേക്ക് പോകുന്നതിനിടയിൽ റോഡരികിൽ നിന്നിരുന്ന തണൽമരം ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. അഗ്നിശമന സേനയും പൊലീസും ചേർന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.