പാലക്കുന്ന്: ഡിജിറ്റൽ സൗകര്യമില്ലാത്തതിനാൽ കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്ലിൽ പങ്കെടുക്കാനാകാത്ത ഉദുമ കരിപ്പോടി എ.എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ സ്പോൺസർ ചെയ്ത് പാലക്കുന്നിലെ ബേക്കൽ പാലസ് ഉടമ മല്ലിക ഗോപാലൻ മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടിയുടെ മാതാവിന് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ സ്മാർട്ട് ഫോൺ കൈമാറി. പി.ടി.എ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കസ്തൂരി ബാലൻ മുഖ്യാതിഥിയായി. മല്ലിക ഗോപാലൻ, മാനേജർ സി.കെ.ശശി ആറാട്ടുകടവ്, എസ്.എം.സി ചെയർമാൻ വി.ആർ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പ്രധാനദ്ധ്യാപിക ആശ സ്വാഗതവും അദ്ധ്യാപിക സജിനി നന്ദിയും പറഞ്ഞു.