anandan

മാഹി: പൗരപ്രമുഖനും മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഭരണ സമിതിയുടെ ദീർഘകാല പ്രസിഡന്റും കലാ സാംസ്‌കാരിക നായകനുമായ പുത്തലത്ത് അനന്തൻ (ആനന്ദ് പുത്തലം -77) നിര്യാതനായി. യുവജന കലാസമിതിയുടെ സാരഥിയും പ്രശസ്ത നാടക നടനുമായിരുന്നു. അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ തടവുകാരനായിരുന്ന ഇദ്ദേഹം സി.പി.എം. പുത്തലം ബ്രാഞ്ച് മുൻ സെക്രട്ടറിയായും പ്രവർത്തിച്ചു.
പുത്തലത്ത് കൃഷ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: എം.പി. ജോഷ് (തിരുവനന്തപുരം) എം.പി. ജോസ്ന (തിരൂർ), ജോബിത (തൃശൂർ). മരുമക്കൾ: നിഖില, സന്തോഷ്, ഗോപകുമാർ. സഹോദരങ്ങൾ: പി.പി. ശശിധരൻ, പി.പി. രോഹിണി, പി.പി. പത്മിനി. സംസ്കാരം ഇന്നു രാവിലെ 10 ന് മാഹി പൊതു ശ്മശാനത്തിൽ.