bjp
സേവാഭാരതി ഓക്സിജൻ കോൺസൻട്രേറ്ററുകൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന് കൈമാറുന്നു

കാസർകോട്: കൊവിഡ് രോഗബാധിതർക്കും മുക്തരായവർക്കും ഓക്സിജൻ ലഭ്യമാക്കാനായി സേവാഭാരതി ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൈമാറി. സേവാഭാരതിയുടെ അന്തർദേശീയ ഘടകമായ സേവാ ഇന്റർ നാഷണൽ ആണ് കോൺസൻട്രേറ്ററുകൾ ലഭ്യമാക്കിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന് കൈമാറി. ആർ.എസ്.എസ്. മംഗളൂരു ഗ്രാമാന്തര ജില്ലാ വ്യവസ്ഥാ പ്രമുഖ് ഇ. ബാലകൃഷ്ണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, അജിത്ത് കുമാരൻ, ഹരീഷ് ഗോസാഡ എന്നിവർ സംബന്ധിച്ചു.