soda

കണ്ണൂർ: മനുഫാക്ചറേർസ് അസോസിയേഷൻ ഓഫ് സോഡാ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടന്നു.
ബാങ്ക് ലോണിന് പലിശയിളവും സാവകാശവും നൽകുക, 10,000 രൂപ അടിയന്തര സഹായം നൽകുക, പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സോഡാ കമ്പനിക്കു മുന്നിലും വീട്ടുമുറ്റത്തും ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിച്ചത്. പ്രസിഡന്റ് രഞ്ജിത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപൻ ഉദ്ഘടനം ചെയ്തു. ദിലീപ് കുമാർ, കാംരാജ്, മസൂദ്ധ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷംസുദ്ധീൻ സ്വാഗതം പറഞ്ഞു