k-sudhakaran

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എം പ്രവർത്തകൻ കെ.നാണുവിന്റെ ഭാര്യ രംഗത്ത്. സുധാകരന്റേത് കുറ്റസമ്മതമാണെന്ന് സേവറി ഹോട്ടലിൽ കൊലചെയ്യപ്പെട്ട നാണുവിന്റെ ഭാര്യ ഭാർഗവി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. സുധാകരനെതിരെ കേസെടുക്കണം.
കൊലപാതകം കരുതിക്കൂട്ടി നടപ്പാക്കിയതാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സുധാകരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവർ പറഞ്ഞു.
നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ കൈപ്പിഴയാണെന്ന് കഴിഞ്ഞദിവസം സുധാകരൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഭാർഗവി രംഗത്തെത്തിയത്.