k-sudhakaran

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്നും അദ്ദേഹത്തെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും ബ്രണ്ണൻ കോളജിൽ സുധാകരനൊപ്പം പഠിച്ച ഫ്രാൻസിസിന്റെ മകൻ ജോബി പറഞ്ഞു. സുധാകരനെ കാണാൻ ഇന്നലെ രാത്രി ഒൻപത് മണിയോടെ ജോബി അദ്ദേഹത്തിന്റെ കണ്ണൂർ നടാലിലെ വീട്ടിലെത്തി. സുധാകരനോട്​ എന്നും ബഹുമാനമാണ്​. സുധാകരനെതിരെ ഒരു നിയമ നടപടിയുടെയും ആവശ്യമില്ലെന്നും ജോബി പറഞ്ഞു.

ബ്രണ്ണൻ കോളേജിലെ പഠനകാലത്ത്​ പിണറായി വിജയനെ കെ.എസ്​.യു പ്രവർത്തകനായ ഫ്രാൻസിസ്​ ആക്രമിച്ചെന്ന കെ.സുധാകര​ന്റെ പ്രസ്​താവന നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ ഫ്രാൻസിസി​ന്റെ ഭാര്യയും മകനും രംഗത്ത്​ വന്നിരുന്നു. സുധാകര​ന്റെ പ്രസ്​താവന വേദനിപ്പിക്കുന്നതാണെന്നും പിൻവലി​ച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ജോബി നേരത്തെ പറഞ്ഞിരുന്നു.