കാസർകോട്: സംസ്ഥാനത്തെ ആരാധനാലയങ്ങൾ വിശ്വാസികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറന്ന് കൊടുക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് തീയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബാറുകളും, ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുകയും, ബസ് സർവീസ് അടക്കം ആരംഭിച്ചിട്ടും ആരാധനാലയങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തത് ശരിയായ നടപടി അല്ലെന്ന് തീയ്യ മഹാസഭാ വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ സുനിൽ കുമാർ ചാത്തമത്, സുധീർ മാമിയിൽ, മീഡിയ ചെയർമാൻ ചന്ദ്രൻ പുതുക്കൈ, രക്ഷാധികാരി സുനിൽകുമാർ മാമിയിൽ, മഹിള തീയ്യ മഹാസഭാ സംസ്ഥാന അദ്ധ്യക്ഷ തങ്കമണി, ജില്ല പ്രസിഡന്റുമാരായ പി.സി വിശ്വംഭരൻ പണിക്കർ, എം.ടി പ്രകാശൻ, രജീഷ് തറയിൽ, പ്രേമാനന്ദൻ, യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ വിജിൽ, സജേഷ്, സുജിത് കൊടക്കാട് സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ് ബാബു സ്വാഗതവും സി.കെ സദാനന്ദൻ നന്ദിയും പറഞ്ഞു.