കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേർസ് ഫെഡറേഷന്റെ കണ്ണുർ റവന്യൂ ജില്ലാതല അംഗത്വ വിതരണോദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ.മോഹനൻ നിർവ്വഹിച്ചു.
റവന്യൂ ജില്ലാ പ്രസിഡന്റ് വി.വി.മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. അയ്യൂബ്, സംസ്ഥാന സെക്രട്ടറി എ.പി. ബഷീർ, ജില്ലാ ജനറൽ സെക്രട്ടറി പി. ഇബ്രാഹിം കുട്ടി, ജോയിന്റ് സെക്രട്ടറി അഹമ്മദ് സദാദ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി റിയാസ് ശാദുലിപ്പള്ളി സംബന്ധിച്ചു.