k-surendran

കണ്ണൂർ: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന്​ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത്​ ലക്ഷം നൽകിയെന്ന ​ആരോപണത്തിൽ ക്രൈംബ്രാഞ്ച് ​ജനാധിപത്യ രാഷ്​ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോടി​ന്റെ മൊഴിയെടുത്തു. വയനാട്​ ജില്ല ക്രൈംബ്രാഞ്ചാണ്​ കേസന്വേഷിക്കുന്നത്​. ഡിവൈ.എസ്.പി മനോജി​ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്​ ഇന്നലെ പ്രസീതയുടെ അഴീക്കോടുള്ള വീട്ടിലെത്തി മൊഴിയെടുത്തത്​.

പ്രസീതയ്ക്കു പുറമെ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ, സംസ്ഥാന ​കോ ഓർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരുടെ മൊഴിയുമെടുത്തു. ആരോപണത്തിൽ മൂവരും ഉറച്ചുനിന്നു. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ മൊഴിയെടുക്കൽ നാല്​ മണിക്കൂറോളം നീണ്ടു.