കതിരൂർ: എൻ.സി.പിയുടെ വിദ്യാർത്ഥി വിഭാഗമായ നാഷണലിസ്റ്റ് സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്‌കൂൾ കിറ്റ് ചലഞ്ചിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മൊബൈൽ ഫോൺ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം കതിരൂരിൽ നടന്നു.
കതിരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിക്ക് നൽകുന്ന മൊബൈൽ ഫോൺ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പുത്തലത്ത് സുരേഷ് ബാബുവിന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്ള കൈമാറി. ജില്ലാ പ്രസിഡന്റ് സി.കെ. അമീർ ഷാ അധ്യക്ഷനായി. എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം കെ.വി രജീഷ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, എൻ.എസ്.സി സംസ്ഥാന സെക്രട്ടറി സിദ്ദിഖ് കോങ്ങാട് സംസാരിച്ചു.