kdf
ജില്ലയിലെ വിവിധ വികസന പദ്ധതികൾ സംബന്ധിച്ച നിവേദനം ഭാരവാഹികൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് നൽകുന്നു.

കണ്ണൂർ: ജില്ലയിലെ വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് കണ്ണൂർ ഡവലപ്‌മെന്റ് ഫോറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ കണ്ട് ചർച്ച നടത്തി. സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട പദ്ധതികൾ സംബന്ധിച്ച നിവേദനവും കൈമാറി.
കെ.ഡി.എഫ് ചെയർമാൻ ഡോ. ജോസഫ് ബെനവൻ, കോചെയർമാൻ സി. ജയചന്ദ്രൻ, ട്രഷറർ വിനോദ് നാരായണൻ, ജോയിന്റ് സെക്രട്ടറി കെ.വി. ദിവാകർ, പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ്, നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.