നീലേശ്വരം: റോട്ടറി ക്ലബ്ബിന്റെ റെയിൽവേ സ്റ്റേഷൻ റോഡ് സൗന്ദര്യവൽക്കരണ പദ്ധതി നാടിന് സമർപ്പിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശവും ഇന്റർലോക്ക് ചെയ്ത്, പൂന്തോട്ടമുണ്ടാക്കിയും ഇരിക്കാനുള്ള ഇരിപ്പിട സൗകര്യവും ഒരുക്കി 25 ലക്ഷം രൂപ ചെലവിട്ടാണ് നീലേശ്വരം റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പാക്കിയത്. റോട്ടറി ഡിസ്ടിക്ട് ഗവർണ്ണർ ഡോ. ഹരികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത മുഖ്യാതിഥിയായിരുന്നു. റെയിൽവേ അസിസ്റ്റൻ്റ് ഡിവിഷണൽ എൻജിനിയർ രമേശ്, നഗരസഭ കൗൺസിലർ പി. വത്സല, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.വി. സജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ചെയർമാൻ അഡ്വ. കെ.കെ. നാരായണൻ സ്വാഗതവും, കൺവീനർ എൻ. ലക്ഷ്മി നാരായണപ്രഭു നന്ദിയും പറഞ്ഞു.