fire-force-1
കുഞ്ഞിന്റെ തലയിൽ കുടുങ്ങിയ സ്റ്റീൽ പാത്രം മുറിച്ച് മാറ്റുന്നു

കാഞ്ഞങ്ങാട്: രണ്ടു വയസ്സുള്ള കുട്ടിയുടെ തലയിൽ കുടുങ്ങിയ കട്ടിയുള്ള സ്റ്റീൽ പാത്രം അഗ്‌നി രക്ഷാ സേന ഷിയേർസ്, ഷീറ്റ് കട്ടർ എന്നിവ ഉപയോഗിച്ച് മുറിച്ച് മാറ്റി..തൈക്കടപ്പുറത്തെ അൻഫിൽ-നഫീസത്ത് ദമ്പതികളുടെ മകൻ സെൻമാലിക്കിന്റെ തലയാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പാത്രത്തിൽ കുടുങ്ങിയത്.

കാഞ്ഞങ്ങാട് പിങ്ക് പൊലീസിന്റെ വാഹനത്തിൽ കുട്ടിയെ ഉടൻ കാഞ്ഞങ്ങാട് ഫയർഫോഴ്‌സ് സ്‌റ്റേഷനിലെത്തിച്ചാണ് പാത്രം മുറിച്ചു മാറ്റിയത്.തൈക്കടപ്പുറത്ത് ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. എസ്.ഐ രമണി, സുചിത്ര ,രേഷ്മ എന്നിവരാണ് കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിലേക്ക് രക്ഷിതാക്കളോടൊപ്പം കുട്ടിയെ എത്തിച്ചത് സ്റ്റേഷൻ ഓഫിസർ കെ.വി പ്രഭാകരന്റെ നേതൃത്വത്തിൽ തുടങ്ങി കട്ടികൂടിയ സ്റ്റീൽ പാത്രം അരമണിക്കൂറോളം പരിശ്രമിച്ചാണ് അറുത്തു മാറ്റിയത്