ചീമേനി: കയ്യൂർ ചീമേനിയേയും വെസ്റ്റ് എളേരിയേയും ബന്ധിപ്പിച്ച് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിർമ്മിച്ച പെരുമ്പട്ട പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങൾ പൊതുമരാമത്ത് വകുപ്പിനോട് നേരിട്ട് പറയാൻ പിഡബ്‌ള്യൂ ഡി ഫോർ യു ആപ്പ് പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. . വ്യക്തികൾ ഉന്നയിക്കുന്ന വിഷയങ്ങളിലൂടെ നാടിന്റെ പൊതുവിഷയത്തിന്റെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലൻ തുടങ്ങിയവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ.മിനി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതം പറഞ്ഞഉ.