കാഞ്ഞങ്ങാട്.. അജാനൂർ ഗ്രാമ പഞ്ചായത്ത് ഡി കാറ്റഗറിയിലേക്ക് മാറിയതോടെ സമ്പൂർണമായ അടച്ചിടലിലേക്ക് . കഴിഞ്ഞ ഒരാഴ്ച്ച ആഴ്ച മുമ്പ് സി കാറ്റഗറിയിൽ ആയിരുന്ന പഞ്ചായത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഡി കാറ്റഗറിയിലെത്തിയത്. 26.16 ആണ് പഞ്ചായത്തിലെ ടി .പി .ആർ നിരക്ക്.
കഴിഞ്ഞ ഒരാഴ്ച്ച 737 ആളുകളെ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 193 പേർ പോസറ്റിവ് ആയി. ഇതുകണക്കിലെടുത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിക്കുകയായിരുന്നു. നാളെ മുതൽ ഒരാഴ്ച്ചത്തേക്കാണ് സമ്പൂർണ അടച്ചിടൽ.