തലശ്ശേരി: ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന തലശ്ശേരി ഏരിയയിലെ 50 വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ. സ്മാർട്ട് ഫോണുകൾ നൽകി. പരിപാടിയുടെ ഏരിയ തല ഉദ്ഘാടനം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കൊടുവള്ളിയിൽ അഡ്വ. എ.എൻ ഷംസീർ എം.എൽ.എ.നിർവ്വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക എൻ.പി.സി.ഷീല ഏറ്റുവാങ്ങി. 10 ഫോണുകളാണ് കൈമാറിയത്. എസ്.എഫ്.ഐ.ഏരിയാ പ്രസിഡന്റ് മുഹമ്മദ് നിഹാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്. സുർജിത്ത്, ഏരിയ ജോ. സെക്രട്ടറിമാരായ സന്ദേശ്, ഫിദ, അനുരാഗ്, റിക്കാഷ്, ഫവാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ശരത് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.