v-m-krishnan

ഉദിനൂർ: തടിയൻ കൊവ്വലിലെ വി.എം കൃഷ്ണൻ (70) നിര്യാതനായി. സി.പി.എം തടിയൻ കൊവ്വൽ പടിഞ്ഞാറ് ഒന്ന് ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം ഉദിനൂർ വില്ലേജ് കമ്മിറ്റി അംഗവുമാണ്. തടിയൻ കൊവ്വൽ ക്ഷീരോത്പാദക സംഘം ഡയറക്ടർ ബോർഡംഗമാണ്. നാഷണൽ റേഡിയോ ഇലക്ട്രോണിക്‌സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പി.പി. തങ്കമണി (ആശവർക്കർ). മകൾ: പി.പി അശ്വതി (സാഗർ മിത്ര). മരുമകൻ: വി.എം പ്രദീപ് കുമാർ (സിവിൽ പൊലീസ് ഓഫീസർ, അമ്പലത്തറ). സഹോദരങ്ങൾ: കാർത്യായനി (തടിയൻ കൊവ്വൽ), തമ്പായി (പേക്കടം), ശാന്ത (പിലിക്കോട്, കണ്ണങ്കൈ), രാജൻ (തെക്കേ മാണിയാട്ട്), പ്രകാശൻ (എൽ.ഐ.സി ഏജന്റ്), ഗീത (അങ്കണവാടി ഹെൽപ്പർ, തെക്കെ മാണിയാട്ട് ), പരേതനായ വി.എം. കുഞ്ഞിക്കണ്ണൻ.