കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങളുടെ സി.പി.എം ബന്ധം അന്വേഷിക്കണമെന്നും കൊലയും, കൊള്ളയും നടത്തുന്ന സംഘങ്ങൾ സി.പി.എം തണലിൽ തഴച്ചു വളരുകയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കുഴൽപണ കേസിൽ പിടിക്കപ്പെട്ട ഒരാൾ എസ്.ഡി.പി.ഐ കാരനാണ്. ആർ.എസ്.എസ് -സി.പി.എം ക്രിമിനലുകളും എസ്.ഡി.പി.ഐക്കാരുമെല്ലാം നല്ല ബന്ധത്തിലാണെന്ന് വസ്തുതകൾ പുറത്ത് വരികയാണ്. ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന കുടുംബസാഹചര്യം ഉള്ള പല പ്രതികളും ഇപ്പോൾ കൊട്ടാരസദൃശ്യമായ വീടുകൾ പണിയുന്നു. ആർഭാട ജീവിതം നയിക്കുന്നു. ഇതിനെക്കുറിച്ചൊക്കെ കൃത്യമായിട്ടുള്ള അന്വേഷണം വേണമെന്ന് സതീശൻ പാച്ചേനി പറഞ്ഞു.