ആലക്കോട്: മലയോര കുടിയേറ്റ കേന്ദ്രമായ ആലക്കോട് നിന്നും 9 കിലോമീറ്റർ അകലെ കുടിയേറ്റ ഗ്രാമമായ കാപ്പിമലയിലേക്ക് ഇനിയും വികസനമെത്തിയില്ല. കാർഷികവൃത്തിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഈ പ്രദേശത്തെ ജനങ്ങൾ ജീവിക്കുന്നത്. ആശുപത്രി, ബാങ്ക്, വിദ്യാഭ്യാസം, സർക്കാർ ഓഫീസുകൾ തുടങ്ങി എല്ലാവിധ ആവശ്യങ്ങളും കാപ്പിമലയിലെ ജനങ്ങൾക്ക് അകലെയാണ്. ഇവിടങ്ങളിലേക്ക് പോകാനുളഅള റോഡിന്റെ അവസ്ഥ പരമദയനീയവും.
ആലക്കോട് -കാപ്പിമല പി.ഡബ്‌ള്യു.ഡി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് 4 വർഷം കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ മേജർ ഡിസ്ട്രിക്ട് റോഡുകളിൽ ഒന്നാണെന്ന് രേഖയിലുണ്ടെങ്കിലും ഇതിന്റെ യാതൊരു പരിഗണനയും കാപ്പിമല റോഡിന് ലഭിക്കാറില്ല. നാല് ബസുകൾ സർവ്വീസ് നടത്തിയിരുന്ന ഈ റൂട്ടിലിപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ഒരു ദീർഘദൂര സർവ്വീസ് നടത്തുന്ന ബസ് മാത്രമാണുള്ളത്. അതും ഒരു ട്രിപ്പ് മാത്രം.
ജില്ലയിലെ ഏറ്റവും പ്രകൃതിമനോഹരമായ വൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്കുള്ള എളുപ്പവഴിയാണ് ഇത്. കാപ്പിമലയിൽ നിന്നും രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ഞപ്പുല്ലിലെത്തും. അവിടെ നിന്നും മഞ്ഞപ്പുല്ല് വനാതിർത്തിവരെയുള്ള ഒരുകിലോമീറ്റർ കൂടി വാഹനത്തിലെത്തിയശേഷം പാസ് എടുത്ത് രണ്ട് കിലോമീറ്റർ വനഭംഗി ആസ്വദിച്ച് മുന്നോട്ടുപോയാൽ വൈതൽമലയുടെ നെറുകയിലെത്തിച്ചേരാൻ സാധിക്കും. എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ സഞ്ചാരികളുടെ വരവ് ഏറെക്കുറേ നിലച്ചിരിക്കുകയാണ്.



114 കോടി

ഇല്ലായേ..
ആലക്കോട് -കാപ്പിമല -മൂരിക്കടവ് -മണക്കടവ് 14 കി.മീറ്റർ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനുള്ള പ്രാരംഭ സർവ്വേ മൂന്നുവർഷം മുമ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായെങ്കിലും 114 കോടിയോളം രൂപ ചെലവാകുമെന്നതിനാൽ തുടർ നടപടികളുണ്ടായില്ല. വൻതുക ചെലവഴിച്ച് റോഡ് നവീകരിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ അതുവരെയും റോഡിലെ കുഴികളടയ്ക്കാനുള്ള നടപടികളെങ്കിലും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാപ്പിമല വൈതൽകുണ്ടിലെ പ്രസിദ്ധമായ വൈതൽകുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്കുള്ള സഞ്ചാരികളുടെ വരവും റോഡിന്റെ ശോചനീയാവസ്ഥ മൂലം തടസ്സപ്പെട്ടു. ജൂൺ മാസം മുതൽ നവംബർ വരെയാണ് വെള്ളച്ചാട്ടം സജീവമായുള്ളത്. ഈ വർഷം പുറമെ നിന്നുള്ളവർ ഇവിടേയ്ക്ക് അപൂർവ്വമായി മാത്രമാണ് എത്തിയത്.

നാട്ടുകാർ