intuc
ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ്‌ (ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി ജില്ലാ ലോട്ടറി ഓഫീസ് മുന്നിൽ നടത്തിയ പട്ടിണി സമരം ജില്ലാ സെക്രട്ടറി കെ. എം. ശ്രീധരൻ ഉൽഘടനം ചെയ്യുന്നു

കാസർകോട്: ടിക്കറ്റിന്റെ വില 30 രൂപയാക്കി ലോട്ടറി മേഖല സംരക്ഷിക്കുക, ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ സഹായ ധനവും 5000 രൂപയുടെ കൂപ്പണും നൽകുക, പ്രഖ്യാപിച്ച 1000 രൂപ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ലോട്ടറി ഓഫീസിനു മുന്നിൽ പട്ടിണി സമരം നടത്തി. സമരം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ ഹരീന്ദ്രൻ ഇറകോടൻ അധ്യക്ഷത വഹിച്ചു. ആർ. സുരേഷ് ബാബു ഉദുമ, ദിനേശൻ പാക്കം, ഗംഗാധരൻ ചെറുവത്തൂർ, കെ. ശ്രീധരൻ, എം. മുഹമ്മദ് ഉദുമ എന്നിവർ നേതൃത്വം നൽകി. ലോട്ടറി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) സംസ്ഥാന കമ്മിറ്റി അംഗം കരുണാകരൻ എലാടി സ്വാഗതം പറഞ്ഞു.