paramedi
കേരള പാരമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കണ്ണൂർ ഏരിയാ കമ്മിറ്റി അവകാശ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കാൽടെക്സ് പരിസരത്ത് നടത്തിയ സമരം

കണ്ണൂർ: കേരള പാരമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കണ്ണൂർ ഏരിയാ കമ്മിറ്റി അവകാശ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കാൽടെക്സ് പരിസരത്ത് നടത്തിയ സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീജ സതീശൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വൃവസായി സമിതി ഏരിയാ സെക്രട്ടറി മനോഹരൻ, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, ജയവിവേക് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷീന രാജ് കുമാർ സ്വാഗതവും രേണുക നന്ദിയുെ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സജീവൻ, ലതിക, മഹിത, ലതീഷ്,റസ്മിയ, ലിജി, ജയ വിവേക് എന്നിവർ പങ്കെടുത്തു.