photo
രാമപുരം പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചപ്പോൾ

പഴയങ്ങാടി: രാമപുരം പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു. പുതുക്കി പണിത പാലം തുറന്ന് കൊടുത്തതോടു കൂടി പാലത്തിനും അപ്രോച്ച് റോഡിനും ഇടയിൽ ഗർത്തങ്ങൾ രൂപപ്പെടുകയായിരുന്നു. പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി പുതുക്കിപണിത രാമപുരം പാലത്തിന്റെ ദുരാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിൽ എം. വിജിൻ എം.എൽ.എ വിഷയം അവതരിപ്പിച്ചിരുന്നു. പാലത്തിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാത്തതിൽ വാഹനയാത്രക്കാർ ഏറെ പ്രയാസപ്പെടുകയായിരുന്നു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രി ഇടപെട്ടതോടെ ഇന്നലെ രാവിലെ മുതൽ അറ്റകുറ്റ പണി ആരംഭിച്ചു. പാലത്തിന്റെ അടി ഭാഗത്തെ മണ്ണ് താഴ്ന്നതാണ് പ്രശ്നത്തിന് കാരണം. ഇതിന് പരിഹാരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയാണ് പാലം.