കണ്ണൂർ: വാഹന പരിശോധനക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം എം.വി.ഐ ഇ. ജയറാമിനെയാണ് കൈയേറ്റം ചെയ്യാൻ ശ്രമം നടന്നത്. സംഭവത്തിൽ വാരം സ്വദേശി വി.കെ. ജിതിനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നികുതി അടക്കാതെയും അമിതഭാരം കയറ്റിയും സർവീസ് നടത്തിയ ടിപ്പർ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ ഇൻസ്‌പെക്ടറെ ജിതിൻ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് ഇയാൾ പൊതുനിരത്തിൽ വാഹനമുപേക്ഷിച്ച് ഗതാഗത തടസ്സമുണ്ടാക്കി കടന്നു കളയാൻ ശ്രമിക്കുകയും ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.