p

കണ്ണൂർ : കൊവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കഥാകൃത്ത് ടി.പദ്മനാഭന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബോർഡ് വിലയിരുത്തി. രക്തത്തിലെ ഓക്സിജന്റെ അളവും പ്രമേഹവും രക്തസമ്മർദ്ദവും സാധാരണ നിലയിലായിട്ടുണ്ട്. എന്നാൽ, പ്രായവും ഇതര രോഗങ്ങളും പരിഗണിച്ച് ചികിത്സയും ജാഗ്രതയും തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.