കണ്ണൂർ: ഓൺലൈനായി നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. മിനി, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ. ഷിബു, ഫെസ്റ്റോ ജില്ല സെക്രട്ടറി എൻ. സുരേന്ദ്രൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി എം.കെ. അശോകൻ സ്വാഗതവും കെ. ഷാജി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ. പ്രകാശൻ (പ്രസിഡന്റ്), എം. ബാബുരാജ്, ഡോ. ഡി.സി. ദീപ്തി (വൈസ് പ്രസിഡന്റ്), എം.കെ. അശോകൻ (സെക്രട്ടറി), കെ. ഷാജി, കെ.കെ. രാജീവ് (ജോയിന്റ് സെക്രട്ടറി), ടി.ഒ. വിനോദ് കുമാർ (ട്രഷറർ). ആറ് സെക്രട്ടറിയേറ്റ് അംഗങ്ങളെയും 22 അംഗ ജില്ല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഡോ. കെ.എം. രശ്മിത കൺവീനറായി 23 അംഗ വനിത കമ്മിറ്റിയെയും തിരഞ്ഞെടുത്തു.