
കണ്ണൂർ: സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെ പേരും സജീവം. മുൻ ആരോഗ്യമന്ത്രി, എം.പി എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീമതിയുടെ ഭരണ മികവും ജനസ്വാധീനവും പരിഗണിച്ചാണിത്. വനിതാ കമ്മിഷന് നഷ്ടപ്പെട്ട ജനകീയ മുഖം തിരിച്ചു പിടിക്കാൻ ശ്രീമതിക്കാവുമെന്നും വിലയിരുത്തലുണ്ട്. മറ്റു ചില പേരുകൾക്കൊപ്പമാണ് ശ്രീമതിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്.