ഇരിട്ടി: കിഫ്ബിയുടെ സഹായത്തോടെ 1.20 കോടി രൂപ ചിലവഴിച്ച് കീഴൂരിൽ നിർമ്മിച്ച ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു.
പഴയ ഓഫീസ് കെട്ടിടം പൊളിച്ചാണ് മൂന്ന് നിലയുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. 2020 ഡിസംബറിൽ നിർമ്മാണം പൂർത്തിയായി കെട്ടിടം കൈമാറണം എന്നായിരുന്നു കരാർ. എന്നാൽ ലോക്ക്ഡൗണും കൊവിഡും പണി വൈകിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷക്കാലമായി ഒന്നര കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇത് ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ഒരുപോലെ വിഷമിപ്പിക്കുയാണ്.
കെട്ടിടത്തിന്റെ നിർമ്മാണം പുർത്തിയായ സ്ഥിതിക്ക് അടിയന്തരമായി ഓഫീസ് കെട്ടിടം ഉദ്ഘാടന ചെയ്ത് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
നിർമ്മാണം പൂർത്തിയായ ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം