fire

മട്ടന്നൂർ: കാനാട് യുവതി നാലു വയസ്സുള്ള കുഞ്ഞിനെയുമെടുത്ത് തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ ജിജിന (24), മകൾ അൻവിക എന്നിവർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും യുവതിയുടെ പിതാവ് ഇ.രാജീവൻ പരാതി നൽകിയത്.

. ഏപ്രിൽ 18നായിരുന്നു സംഭവം. ഭർത്താവിന്റെയും വീട്ടുകാരുടെയും ശാരീരിക,മാനസിക പീഡനത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവ് നിഷാദ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ മരണത്തിന് ഉത്തരവാദികൾ ഭർതൃമാതാവും സഹോദരിയുമാണെന്ന് കാണിച്ച് നിഷാദിനും സ്വന്തം സഹോദരിക്കും ജിജിന വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായും പരാതിയിൽ പറയുന്നു. മട്ടന്നൂർ പൊലിസിൽ ഇതെക്കുറിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിയിലുണ്ട്.