goury
കെ.ആർ ഗൗരിയമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ജെ.എസ്.എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികരംഗത്ത് സജീവമായ ആദിവാസി യുവാക്കൾക്ക് ജേഴ്സികൾ വിതരണം ചെയ്യുന്നു

വളയംചാൽ: കേരളത്തിലെ വിപ്ലവനായികയും ആദർശ രാഷ്ട്രീയത്തിന്റെ കറകളഞ്ഞ നേതാവും സാമൂഹ്യനീതിക്കുവേണ്ടി എക്കാലത്തും പടപൊരുതിയ ധീരവനിതയുമായിരുന്നു കെ.ആർ ഗൗരിയമ്മയെന്ന് ഗോത്ര ജനസഭ സംസ്ഥാന പ്രസിഡന്റ് പി.കെ കരുണാകരൻ പറഞ്ഞു. ജെ.എസ്.എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയംചാലിൽ നടന്ന കെ.ആർ ഗൗരിയമ്മയുടെ 103ാം ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന യോഗത്തിൽ ജെ.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് മൈക്കിൾ എടപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ദാസൻ പാലപ്പിള്ളി, മാത്യു ആറളം, കെ.പി ദാസൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദിവാസി വിഭാഗത്തിൽ നിന്നും കായികരംഗത്ത് സജീവമായ വിദ്യാർത്ഥികളടക്കമുള്ള 30 യുവാക്കൾക്ക് സൗജന്യമായി ജേഴ്സികൾ വിതരണം ചെയ്തു.