congress
തൂവക്കുന്ന് - പൊയിലൂർ റോഡിന്റെ ശോചനീയവസ്ഥയ്‌ക്കെതിരെ പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ നില്പു സമരം

പാനൂർ: തൂവക്കുന്ന് - പൊയിലൂർ റോഡിന്റെ ശോചനീയവസ്ഥയ്‌ക്കെതിരെ പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നില്പു സമരം സംഘടിപ്പിച്ചു. രണ്ടു വർഷം മുമ്പ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു വർഷം മുമ്പ് പണി തുടങ്ങിയെങ്കിലും കാലവർഷത്തിന് മുമ്പ് കരാറുകാർ പണി നിർത്തിവച്ചതിനാൽ റോഡിൽ കൂടിയുളള ഗതാഗതം ദുഷ്‌കരമായി. റോഡ് ചളിക്കുളമായി കാൽനടയാത്ര പോലും പ്രയാസമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് സത്വര നടപടികൾ സ്വീകരിച്ച് നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നില്പു സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണൻ, കെ. സുരേഷ് ബാബു, പി.പി. പ്രജീഷ്, ടി. സായന്ത്, എം.കെ. രാജൻ, വിപിൻ എന്നിവർ പ്രസംഗിച്ചു.