പയ്യന്നൂർ: സമ്പൂർണ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ്. ഇന്നലെ പയ്യന്നൂരിൽ നടന്ന സജിത് ലാൽ അനുസ്മരണ പരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പൊതുപരിപാടി നടത്തിയതിനാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. കെ.പി.സി.സി പ്രസിഡന്റ്
കെ . സുധാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ കെ.പി. മോഹനൻ, നവനീത് നാരായണൻ, ആകാശ് ഭാസ്കരൻ, പയ്യന്നൂർ നഗരസഭ കൗൺസിലർ കെ .രൂപേഷ്, വി.സി. നാരായണൻ, കെ.ടി ഹരീഷ് തുടങ്ങി കണ്ടാലറിയാവുന്ന നൂറിൽപരം പേർക്കെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്തത്.