pj

കണ്ണൂർ: സ്വർണ ക്വട്ടേഷൻ സംഘത്തലവനായ അർജുൻ ആയങ്കിക്ക് കാർ വിട്ടുനൽകിയ സഹകരണബാങ്ക് അപ്രൈസറും സി.പി.എം മുൻ ബ്രാഞ്ചംഗവുമായ സി.സജേഷിനോട് കണ്ണൂർ ജില്ല വിട്ടുപോകരുതെന്ന് കസ്റ്റംസ് നിർദേശം. അർജുനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തേക്കും. കടത്ത് സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സജേഷിനെ സി.പി.എം പുറത്താക്കിയിരുന്നു. അതേസമയം, പാർട്ടി നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ അപ്രൈസർ സംശയ നിഴലിലായത് പാർട്ടിയെ പ്രതിരോധത്തിലാക്കി. അതിനിടെ സഹകരണ ബാങ്കിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അഭ്യർത്ഥനയുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രംഗത്തെത്തി.

കൂടുതൽപേർ സംശയനിഴലിൽ

അർജുൻ ആയങ്കിക്ക് സ്വർണക്കടത്തിൽ മുഖ്യപങ്കുണ്ടെന്ന് തെളിഞ്ഞതോടെ കണ്ണൂർ ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങൾ സംശയനിഴലിലായി. അർജുനുമായി അടുത്ത ബന്ധമുള്ള ഏതാനുംപേരെ കൂടി കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വിവരവുമുണ്ട്. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ക്വട്ടേഷൻ രാഷ്ട്രീയം സി.പി.എമ്മിനില്ല: എം.വി.ജയരാജൻ

ക്വട്ടേഷൻ രാഷ്ട്രീയത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. ബാങ്ക് അപ്രൈസർ സജേഷിന് അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുറത്താക്കിയത്. ഏതെങ്കിലും ഒരു ജീവനക്കാരൻ ഇത്തരം പ്രവർത്തനം കാണിച്ചതിനെ സഹകരണ സ്ഥാപനങ്ങളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിറുത്തുന്നത് ശരിയല്ല.

പി.ജെ ആർമി ഇനി റെഡ് ആർമി

വിവാദം കൊഴുക്കുന്നതിനിടെ സമൂഹമാദ്ധ്യമങ്ങളിലെ സി.പി.എം കൂട്ടായ്മയായ പി.ജെ ആർമിയുടെ പേര് മാറ്റി റെഡ് ആർമി എന്നാക്കി. പ്രൊഫൈൽ പിക്ചറിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ചിത്രം ഒഴിവാക്കി അരിവാൾ ചുറ്റിക പോസ്റ്റ് ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന എല്ലാ കൂട്ടായ്മകളും അവസാനിപ്പിച്ച്, സി.പി.എമ്മിന് ഗുണകരമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. പി.ജയരാജന്റെ പേരിൽ 2019 മേയ് പത്തിനാണ് പി.ജെ ആർമി രൂപീകരിച്ചത്. വോട്ട് ഫോർ പി.ജെ എന്ന പേരിലായിരുന്നു ജയരാജൻ ഫാൻസുകാർ പേജുണ്ടാക്കിയത്. എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പല നീക്കങ്ങളും ഇതുവഴിയുണ്ടായി. ജയരാജൻ തന്നെ കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. പി.ജെ ആർമിയുടെ പ്രവർത്തനങ്ങളിൽ ജയരാജന് ഒരു പങ്കുമില്ലെന്ന് പാർട്ടി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​ക​ട​ന്നാ​ക്ര​മി​ച്ച് ​പി.​ജ​യ​രാ​ജൻ

ക​ണ്ണൂ​ർ​:​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​പി.​എ​മ്മി​നെ​തി​രെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​പ​വാ​ദ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ്.​ ​കേ​സി​ന്റെ​ ​മ​റ​പി​ടി​ച്ച് ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​സം​ഘ​ടി​ത​മാ​യ​ ​ആ​ക്ര​മ​ണ​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘാം​ഗ​ങ്ങ​ളാ​യ​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി,​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ൾ​ ​പ​രാ​മ​ർ​ശി​ക്കാ​തെ​ ​അ​ഴീ​ക്കോ​ട്ടെ​ ​യു​വാ​വ്,​ ​തി​ല്ല​ങ്കേ​രി​ ​സ്വ​ദേ​ശി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​കു​റി​പ്പി​ൽ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.
കേ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പു​റ​ത്ത് ​വ​ന്നി​ട്ടു​ള്ള​ ​പേ​രു​കാ​ർ,​ ​മൂ​ന്നോ​ ​നാ​ലോ​ ​വ​ർ​ഷം​ ​മു​മ്പ് ​എ​ടു​ത്ത​ ​ഫോ​ട്ടോ​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച് ​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ്ര​ചാ​ര​വേ​ല​ ​ന​ട​ത്തു​ക​യാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ.​ ​ഏ​തെ​ങ്കി​ലും​ ​കു​റ്റ​കൃ​ത്യ​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ട​യാ​ൾ,​ ​അ​യാ​ൾ​ ​വ​ഴി​ ​തെ​റ്റി​ ​എ​ന്ന് ​പ​റ​യു​ന്ന​തി​ന് ​പ​ക​രം​ ​അ​വ​രു​ടെ​ ​മാ​താ​പി​താ​ക്ക​ളെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്ന​ ​പ്രാ​കൃ​ത​ ​രീ​തി​യാ​ണ് ​വ​ല​തു​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​ക്കാ​രും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​തു​ട​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​കു​റ്റാ​രോ​പി​ത​രാ​യ​വ​രെ​ ​പേ​രെ​ടു​ത്ത് ​പ​റ​ഞ്ഞു​കൊ​ണ്ട് ​ത​ന്നെ​ ​ത​ള്ളി​പ്പ​റ​യാ​നും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​മാ​ക്കാ​നും​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​പാ​ർ​ട്ടി​യാ​ണി​ത്.
വാ​ർ​ത്ത​ക​ളി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​അ​ഴീ​ക്കോ​ട്ടെ​ ​യു​വാ​വി​നെ​ ​നാ​ല് ​വ​ർ​ഷം​ ​മു​ൻ​പ് ​ഡി.​വൈ.​എ​ഫ്.​ഐ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​താ​ണ്.​ ​തി​ല്ല​ങ്കേ​രി​ ​സ്വ​ദേ​ശി​യെ​ ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സി​നെ​ ​തു​ട​ർ​ന്ന് ​പാ​ർ​ട്ടി​ ​പു​റ​ത്താ​ക്കി​യ​താ​ണ്.​ ​ഇ​ത്ത​ര​ക്കാ​രോ​ടു​ള്ള​ ​ക​ർ​ശ​ന​ ​നി​ല​പാ​ട് ​പാ​ർ​ട്ടി​ ​നേ​ര​ത്തെ​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​ഇ​ത്ത​രം​ ​നി​ല​പാ​ട് ​ബി.​ജെ.​പി​യോ​ ​കോ​ൺ​ഗ്ര​സോ​ ​സ്വീ​ക​രി​ക്കാ​റി​ല്ല.​ ​ക്വ​ട്ടേ​ഷ​ൻ,​ ​മാ​ഫി​യ​ ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഉ​റ​ച്ച​ ​ന​ട​പ​ടി​യാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

അ​ർ​ജു​ന്റെ ​ ​കാ​ർ​ ​ക​ണ്ടെ​ത്തി​യ​തി​ലും​ ​ദു​രൂ​ഹത

ക​ണ്ണൂ​ർ​:​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ത്ത​ല​വ​ൻ​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​ടെ​ ​കാ​ർ​ ​ക​ണ്ടെ​ത്തി​യ​തി​ലും​ ​ദു​രൂ​ഹ​ത.​ ​അ​ഴീ​ക്കോ​ട് ​നി​ന്നും​ ​പ​ട്ടാ​പ്പ​ക​ൽ​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​ ​കാ​ർ​ ​വ​ള​പ​ട്ട​ണം,​ ​ക​ണ്ണ​പു​രം,​ ​പ​ഴ​യ​ങ്ങാ​ടി,​ ​ത​ളി​പ്പ​റ​മ്പ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ൾ​ ​ക​ഴി​ഞ്ഞ് ​പ​രി​യാ​രം​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വ​ള​പ​ട്ട​ണം​ ​വെ​സ്റ്റേ​ൺ​ ​ഇ​ന്ത്യാ​ ​ക​മ്പ​നി​ക്ക് ​സ​മീ​പം​ ​മു​ത​ൽ​ ​പ​രി​യാ​രം​ ​എ​ത്തു​ന്ന​തി​നി​ട​യി​ൽ​ ​നി​ര​വ​ധി​ ​സി.​സി​ ​ടി​വി​ ​കാ​മ​റ​ക​ൾ​ ​റോ​ഡി​ൽ​ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​ ​പ​രി​യാ​രം​ ​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ന് ​സ​മീ​പ​ത്തെ​ ​കു​ന്നി​ൻ​ ​മു​ക​ളി​ൽ​ ​കാ​ർ​ ​ക​ണ്ട​താ​വ​ട്ടെ​ ​പ​ശു​വി​ന് ​പു​ല്ല​രി​യാ​ൻ​ ​പോ​യ​വ​രും.​ ​ഇ​ത്ര​യും​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ൾ​ ​പി​ന്നി​ട്ടി​ട്ടും​ ​വി​വാ​ദ​ ​കാ​ർ​ ​ആ​രു​ടേ​യും​ ​ക​ണ്ണി​ൽ​പെ​ട്ടി​ല്ല​ ​എ​ന്ന​തി​ലാ​ണ് ​ദു​രൂ​ഹ​ത.