പുല്ലൂർ: പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ പുല്ലൂരിലെ വിദ്യാലയങ്ങളുടെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും സ്മാർട്ട്‌ഫോണുകളുടെ വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ നിർവഹിച്ചു. വാർഡ് മെമ്പർ ടി.വി കരിയൻ അധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ പുല്ലൂർ സ്മാർട്ട്‌ഫോണുകളുടെ കൈമാറൽ നിർവഹിച്ചു. എ.ഇ.ഒ കെ. ശ്രീധരൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ. കാർത്ത്യായനി, അഡ്വ. എം.കെ ബാബുരാജ്, എം.വി നാരായണൻ, പ്രീതി, ദാമോദരൻ പുല്ലൂർ, ദാമോദരൻ ബേങ്കാട്ട്, ഭാസ്‌കരൻ പുല്ലൂർ, ഷാജി എ. പുല്ലൂർ, നാരായണൻ മാടിക്കാൽ, ഗീത, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. വി.വി പ്രഭാകരൻ സ്വാഗതവും എ. ഷീബ നന്ദിയും പറഞ്ഞു.