തളിപ്പറമ്പ്: ഇന്ത്യയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട സർക്കാർ അംഗീകൃത പാമ്പ് സംരക്ഷണ കൂട്ടായ്മയുടെ ഉദ്ഘാടനവും ഡയറക്ടറി പ്രകാശനവും മന്ത്രി എം.വി. ഗോവിന്ദൻ നിർവ്വഹിച്ചു. പാമ്പ് സംരക്ഷകർക്കുള്ള പ്രത്യേക യൂണിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണനും ലോഗോ പ്രകാശനം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദനും നിർവ്വഹിച്ചു.

ഉപകരണങ്ങളുടെ വിതരണം പറശിനിക്കടവ് എം.വി.ആർ ആയുർവേദ കോളേജ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമനും ഐ.ഡി കാർഡുകളുടെ വിതരണം നഗരസഭാ കൗൺസിലർ ഗോപിനാഥ് പണ്ണേരിയും നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയിൽ കണ്ണൂർ ജില്ലയിലെ പ്രശസ്ത വെറ്ററിനറി സർജൻ ഡോക്ടർ ഷെറിൻ സാരംഗത്തെ ആദരിച്ചു. പ്രകൃതി വന്യജീവി സംരക്ഷകൻ വിജയ് നീലകണ്ഠൻ,​ കെ. സന്തോഷ്, പി.വി. രാജശേഖരൻ, എം.കെ. മനോഹരൻ,​ മനോജ് കാമനാട്ട് എന്നിവർ പ്രസംഗിച്ചു.