തില്ലങ്കേരി: സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും ബോംബുകൾ കണ്ടെത്തി. തില്ലങ്കേരി വാഴക്കാൽ ഗവ. യു.പി സ്‌കൂൾ കോമ്പൗണ്ടിൽ നിന്നാണ് പ്ലാസ്റ്റിക് പെയ്ന്റ് ബക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നാല് ബോംബുകൾ കണ്ടെത്തിയത്. വാഴക്കുല വെട്ടുന്നതിനായി അദ്ധ്യാപകർ പറമ്പിൽ ഇറങ്ങിയപ്പോഴാണ് പ്ലാസ്റ്റിക്ക് ബക്കറ്റിൽ ബോംബ് ശ്രദ്ധയിൽ പെട്ടത്. ഉടൻ മുഴക്കുന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വഡും പരിശോധന നടത്തി. ബോംബുകൾ സ്‌ക്വാഡ് എസ്.ഐ അജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് നിർവ്വീര്യമാക്കി.